പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് |ഫോട്ടോ:ANI
ന്യൂഡല്‍ഹി: 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടാന്‍ സാധ്യതയുള്ള പ്രതിപക്ഷ സഖ്യങ്ങളിലൊന്നും ബിജെഡി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ബിജെഡി ഒറ്റയ്ക്ക് മത്സരിക്കും, അതാണ് എല്ലായ്‌പ്പോഴും തങ്ങളുടെ പദ്ധതിയെന്നും നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒഡീഷ മുഖ്യമന്ത്രി. മൂന്നാം മുന്നണിയില്‍ ചേരാനുള്ള സാധ്യത സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, 'ഇല്ല, എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ല', നവീന്‍ പട്‌നായിക് മറുപടി നല്‍കി.
ഒറ്റയ്ക്ക് നില്‍ക്കുക എന്നത് എല്ലായ്‌പ്പോഴും തങ്ങളുടെ തത്വമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയശേഷവും പ്രതിപക്ഷ നിരയില്‍ ചേരുന്ന കാര്യം അദ്ദേഹം തള്ളിയിരുന്നു.
'ഇപ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഒഡീഷയുടെ ആവശ്യങ്ങള്‍ക്കായാണ്. പുരിയില്‍ ഞങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്ന ജഗന്നാഥ് വിമാനത്താവളത്തെ കുറിച്ച് സംസാരിച്ചു. ഭുവനേശ്വറില്‍ ഇപ്പോള്‍ വലിയ തിരക്കാണ്. അത് വിപുലപ്പെടുത്തണം', പട്‌നായിക് പറഞ്ഞു.
Content Highlights: Not joining any front now, says Odisha CM Naveen Patnaik
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..