'അറസ്റ്റ് നിയമപരമല്ല'; ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവിനെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്


ചന്ദാ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും |ഫോട്ടോ:PTI

മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പയനുവദിച്ചെന്ന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ബാങ്ക് മുന്‍ സി.ഇ.ഒ.യും എം.ഡി.യുമായ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും വിട്ടയക്കാന്‍ ഉത്തരവ്. അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയാണ് ഇരുവരേയും വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.

വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങള്‍ക്കുശേഷം കമ്പനിയുടെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബര്‍ 23-നാണ് സിബിഐ ചന്ദാ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്തത്.

ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, പൃഥ്വി രാജ് ചവാന്‍ എന്നിവരുടെ ബെഞ്ചാണ് ഇരുവരേയും വിട്ടയക്കാന്‍ ഇടക്കാല ഉത്തരവിട്ടത്. സിആര്‍പിസി 41 എ പ്രകാരമല്ല അറസ്റ്റെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2019-ല്‍ ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേര്‍ത്ത് സി.ബി.ഐ. കേസെടുത്തു.

ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂതിനേയും കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Not in accordance with law- Court allows release of Chanda Kochhar, husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented