പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അലഹബാദ്: ദീര്‍ഘകാലം ഇണയെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അനുവദിക്കാത്ത പങ്കാളിയുടെ നടപടി ക്രൂരതയാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ഭാര്യ ആശദേവിക്ക് വൈവാഹിക ബന്ധത്തോട് യാതൊരു താത്പര്യവുമില്ലെന്നും ദാമ്പത്യപരമായ ബാധ്യത നിറവേറ്റാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി രവീന്ദ്ര പ്രതാപ് യാദവ് എന്നയാളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇവരുടെ വിവാഹജീവിതത്തില്‍ പൂര്‍ണ്ണ തകര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
ഹിന്ദു വിവാഹനിയമം ചൂണ്ടിക്കാട്ടി വാരാണസി കുടുംബ കോടതി രവീന്ദ്ര പ്രതാപ് യാദവിന്റെ വിവാഹ മോചന ഹര്‍ജി 2005-ല്‍ തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയത്.
കുടുംബ കോടതി അമിത സാങ്കേതിക സമീപനം സ്വീകരിച്ചാണ് കേസ് തള്ളിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സമുദായ പഞ്ചായത്തില്‍ പരസ്പര സമ്മതത്തോടെ ഇരുവരുടേയും വിവാഹമോചനം ഇതിനകം നടക്കുകയും ചെയ്തിട്ടുണ്ട്.
1979 മെയിലാണ് ഇരുവരുടേയും വിവാഹനം നടന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നുവെന്നും തന്നോടൊപ്പം സഹവസിക്കാന്‍ കൂട്ടാക്കാതായെന്നും യാദവ് ഹര്‍ജിയില്‍ പറയുന്നു. പിന്നീട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, ആറ് മാസങ്ങള്‍ക്ക് ശേഷം ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് കൂട്ടാക്കിയില്ല.
1994-ല്‍ ഗ്രാമത്തില്‍ ഒരു പഞ്ചായത്ത് ചേരുകയും ഇരുകക്ഷികളും പരസ്പര ധാരണയോടെ പിരിയാന്‍ സമ്മതിക്കുകയും ചെയ്തു. ഭാര്യക്ക് 22,000 രൂപ ജീവനാംശം നല്‍കിയെന്നും യാദവ് അവകാശപ്പെട്ടു. എന്നാല്‍ നിയമപരമായി ബന്ധം വിച്ഛേദിക്കാന്‍ കോടതിയില്‍ ചെന്നപ്പോള്‍ വാരാണസി കോടതി ഹര്‍ജി തള്ളുകയായിരുന്നു.
'മതിയായ കാരണങ്ങളില്ലാതെ പങ്കാളിയെ ദീര്‍ഘകാലത്തേക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത്, അത്തരം ഇണകളോടുള്ള മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നതില്‍ സംശയമില്ല.' അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇരുവരേയും വിവാഹബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: Not allowing spouse to have sexual intercourse for a long time amounts to mental cruelty-high Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..