അമരീന്ദർ സിങ് | photo: ANI
ഛണ്ഡിഗഡ്: രാജിവെക്കാന്‍ ഭയമില്ലെന്നും തന്റെ സര്‍ക്കാരിനെ പിരിച്ചുവിടപ്പെടുമെന്ന് ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ അമരീന്ദര്‍ സിങ് നിലപാട് കടുപ്പിച്ചത്.
'സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷേ കര്‍ഷകരെ ദുരുത്തിലാക്കാനോ നശിപ്പിക്കാനോ അനുവദിക്കില്ല.' അമരീന്ദര്‍ സിങ് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കാനുള്ള സമയമാണെന്നും സംസ്ഥാനത്തെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമം കേന്ദ്രം പാസാക്കിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് കേന്ദ്രനിയമത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം പഞ്ചാബ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് പുതിയ ബില്ലുകളും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സഭയില്‍ അവതരിപ്പിച്ചു.
അതേസമയം, കാര്‍ഷിക ബില്ലിന്റെ കരട് രൂപം സഭ ചേരുന്നതിന് മുമ്പ് നല്‍കാത്തതില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യവ്യാപകമായ വലിയ പ്രതിഷേധം ഉയര്‍ന്ന കേന്ദ്ര കാര്‍ഷിക നിയമത്തെ മറികടക്കാന്‍ സംസ്ഥാന തലത്തില്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
content highlights: "Not Afraid To Quit": Amarinder Singh's 3 Bills Vs Centre's Farm Laws
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..