'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കണ്ടിരുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളായി, വികസനമെത്തിയത് മോദി വന്നശേഷം'


അമിത് ഷാ|ഫോട്ടോ:യു.എൻ.ഐ

ഗാങ്ടോക്ക് (സിക്കിം): നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുവരെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാത്രമായാണ് പരിഗണിച്ചിരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2014-ല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഈ സംസ്ഥാനങ്ങളില്‍ യഥാര്‍ഥ വികസനമെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ക്ഷീരകര്‍ഷക സഹകരണ സമ്മേളനം ഗാങ്ടോക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജീവമായ 65,000 പ്രാഥമിക കാര്‍ഷിക നിക്ഷേപക സംഘങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തിലും ഒരു നിക്ഷേപക സംഘവും ക്ഷീരോത്പാദന കേന്ദ്രവും എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസത്തെ വടക്ക്- കിഴക്കന്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ വെള്ളിയാഴ്ച രാവിലെയാണ് സിക്കിമിലെ ഗാങ്ടോക്കില്‍ എത്തിയത്. സിക്കിമിലെ പരിപാടികള്‍ക്ക് ശേഷം അമിത് ഷാ അസമിലേക്ക് പോകും. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും അസമില്‍ എത്തും. ഇരുവരും ചേര്‍ന്ന് അസം ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും.

Content Highlights: Northeast considered just a tourist destination earlier, real development began after 2014: Shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented