രാജ്യത്തു ഇത്തവണ സാധാരണ കാലാവര്‍ഷമെന്ന് സ്‌കൈ മെറ്റിന്റെ പ്രവചനം


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യത്തു ഇത്തവണ കാലാവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്‌കൈമെറ്റ്. ജൂണ്‍-സെപ്റ്റംബര്‍ കാലത്ത് പെയ്യുന്ന മഴ ദീര്‍ഘകാല ശരാശരിയുടെ 103 ശതമാനം ആയിരിക്കാമെന്നും സ്‌കൈമെറ്റ് വെതര്‍ സര്‍വീസസ് ചൊവ്വാഴ്ച അറിയിച്ചു.

പ്രവചന പ്രകാരം ജൂണ്‍ -സെപ്റ്റംബര്‍ വരെ നീളുന്ന കാലാവര്‍ഷം സാധാരണ നിലയിലാകാന്‍ 60 ശതമാനം സാധ്യതയാണ് ഏജന്‍സി പ്രവചിക്കുന്നത്. സാധാരണയില്‍ അധികം മഴ ലഭിക്കാന്‍ 15 ശതമാനം സാധ്യതയും തീവ്രമഴ ലഭിക്കാന്‍ 10 ശതമാനം സാധ്യതയുമാണുള്ളത്.

പ്രവചന പ്രകാരം കേരളത്തിലും ഇത്തവണ കാലാവര്‍ഷം സാധാരണ നിലയിലാക്കാന്‍ സാധ്യത. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സാധാരണ നിലയിലും സെപ്റ്റംബര്‍ മാസത്തില്‍ തെക്കന്‍ കേരളത്തില്‍ സാധാരണ നിലയിലും വടക്കന്‍ കേരളത്തില്‍ ശരാശരിയിലും താഴെ ആകാന്‍ സാധ്യതയെന്ന് സ്‌കൈമെറ്റ് പ്രവചിക്കുന്നു.

Content Highlights: Normal Monsoon In India This Year, Skymet Predicts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented