വിദേശ ഇന്ത്യക്കാര്‍ക്ക് UPI പണമിടപാടിന് അവസരമൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ 10 രാജ്യങ്ങളില്‍നിന്ന്


Photo: Junio

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്ക് പണം അയക്കാന്‍ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ പത്ത് വിദേശ രാജ്യങ്ങളില്‍നിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടന്‍ അനുമതി ലഭിക്കും. എന്‍.ആര്‍.ഇ., എന്‍.ആര്‍.ഒ. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് എന്‍.ആര്‍.ഐ.ക്കാര്‍ക്ക് പണം കൈമാറ്റം സാധ്യമാവും. അതതു രാജ്യങ്ങളിലെ കണ്‍ട്രി കോഡുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം.

ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എന്‍.പി.സി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ആദ്യ ഘട്ടത്തില്‍ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ് പണമിടപാട് സാധ്യമാവുക. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എസ്.എ., യു.കെ., സിങ്കപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. ഈ പത്ത് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് അവിടങ്ങളിലുള്ള കണ്‍ട്രി കോഡ് ഉപയോഗിച്ചുതന്നെ ഇനിമുതല്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും.

Content Highlights: non-resident indians from 10 countries soon be able to make upi payments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented