മരട് മോഡല്‍ ഫ്ളാറ്റ് പൊളിക്കല്‍ നോയിഡയിലും; ഇരട്ടക്കെട്ടിടങ്ങള്‍ 9 സെക്കന്റില്‍ നിലംപൊത്തും


Noida Supertech twin towers | Photo: ANI

നോയിഡ: മരടില്‍ അനധികൃത ഫ്‌ളാറ്റ് പൊളിച്ച രീതിയില്‍ നോയിഡയിലും കെട്ടിടം പൊളിക്കുന്നു. നോയിഡയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ 40 നിലകളുള്ള ഇരട്ട കെട്ടിടങ്ങളാണ് മേയ് 22ന് പൊളിക്കുന്നത്. നൂറ് മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ നാല് ടണ്‍ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും ഒന്‍പത് സെക്കന്റിനുള്ളില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊളിക്കല്‍ നടപടികള്‍ നടക്കുന്ന ദിവസം ടവറുകള്‍ക്ക് സമീപം താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ അഞ്ച് മണിക്കൂറോളം വീടുകളില്‍ നിന്ന് മാറ്റുമെന്നും അവര്‍ പറഞ്ഞു. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം ഇതിന്റെ ഭാഗമായി ഒരുമണിക്കൂറോളം അടച്ചിടും. സുരക്ഷാ ഉദ്യേഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും.

സൂപ്പർടെക് എമറാൾഡ് കോർട്ടിന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിര്‍മ്മാണത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന 2014 ഏപ്രിലിലെ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.

ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ നോയ്ഡ ഉദ്യോഗസ്ഥരും കമ്പനിയും തമ്മില്‍ ഒത്തുകളിച്ചെന്നും നിയമലംഘനം നടന്നെന്നും ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു. ആയിരത്തോളം ഫ്ളാറ്റുകളുള്ള 40 നില കെട്ടിടങ്ങള്‍ നിര്‍മ്മാണ കമ്പനി സ്വന്തം ചെലവില്‍ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഫ്ളാറ്റ് ഉടമകള്‍ക്ക് 12 ശതമാനം പലിശയോടെ മുടക്കിയ പണം മടക്കി നല്‍കണമെന്നും കോടതി സൂപ്പർടെക് ലിമിറ്റഡിനോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായിരിക്കും ഫ്ളാറ്റ് പൊളിച്ചുനീക്കലിന് മേല്‍നോട്ടം വഹിക്കുക.

Content Highlights: Noida Twin Towers To Be Demolished In Just 9 Seconds

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented