3700 കിലോ സ്ഫോടക വസ്തു, തകര്‍ക്കുന്നത്‌ 900 ഫ്ളാറ്റുകള്‍; നോയ്ഡ ട്വിന്‍-ടവര്‍ 2.30 ന് പൊളിക്കും


ഒമ്പത് സെക്കന്‍ഡിനുള്ളില്‍ കെട്ടിടം നിലം പൊത്തും. അടുത്ത് 12 മിനിറ്റ് വേണം പൊടിപടലങ്ങള്‍ മാറികിട്ടാന്‍.

ട്വിൻ ടവർ:കടപ്പാട് ഐ.എ.എൻ.എസ് ട്വിറ്റർ

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ട്വിന്‍ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് 3700 കിലോഗ്രാം സ്ഫോടക വസ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്‌ മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി വിദഗ്ധര്‍ കെട്ടിടം സ്ഫോടക വസ്തു ഉപയോഗിച്ച്‌ തകര്‍ക്കുക. 40 നിലകളില്‍ 900 ഫ്ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുള്ളത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ്‌ സ്ഫോടക വസ്തു നിറച്ചത്. സ്‌ഫോടനം നടത്താനായി 20000 സര്‍ക്യൂട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

തകര്‍ക്കലിന്‌ മുന്നോടിയായി ഞായറാഴ്ച രാവിലെ തന്നെ സമീപത്തെയടക്കം താമസക്കാരെ മാറ്റി തുടങ്ങിയിട്ടുണ്ട്. ഏകദേശം 7000 താമസക്കാരാണ് ഈ ഭാഗത്തുള്ളത്. 2500 വാഹനങ്ങളും ആ ഭാഗത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം പൊളിച്ച് വൈകുന്നേരം നാലരയ്ക്ക് ശേഷം മാത്രമേ സമീപത്തെ വീടുകളിലെ ഗ്യാസ്, വൈദുതി ബന്ധം പുനസ്ഥാപിക്കുകയുള്ളൂ.

കുത്തബ്മീനാറിനേക്കാളും ഉയരത്തിലുള്ള കെട്ടിടം സ്‌ഫോടനം നടന്ന് ഒമ്പത് സെക്കന്‍ഡിനുള്ളില്‍ നിലം പൊത്തും. അടുത്ത 12 മിനിറ്റ് വേണം പൊടിപടലങ്ങള്‍ മാറികിട്ടാന്‍. ഏകദേശം 55000 ടണ്‍ അവശിഷ്ടങ്ങളാണുണ്ടാവുക. നോയ്ഡ അതോറിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം ഉടമയുടെ സ്വന്തം ചെലവിലാണ് പൊളിക്കല്‍ നടപടികള്‍.

നോയ്ഡ-ഗ്രൈറ്റര്‍ നോയ്ഡ എക്സ്പ്രസ് വേ ട്വിന്‍ ടവറിന് തൊട്ടടുത്തുകൂടെ കടന്നുപോവുന്നതിനാല്‍ ഈ ഭാഗത്ത് കൂടെയുള്ള വാഹന ഗതാഗതം 2.15 മുതല്‍ 2.45 വരെ തടസ്സപ്പെടുത്തും. ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന, പോലീസ് സേന എന്നിവരെല്ലാം പൂര്‍ണ സജ്ജരായിരിക്കുമെന്നും നോയ്ഡ അതോറിറ്റി അറിയിച്ചു.

സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് ഹൗസിംഗ് സൊസൈറ്റിക്ക് 14 ടവറുകളും ഒമ്പത് നിലകളും ഉള്ള കെട്ടിട പ്ലാനാണ് ആദ്യം അനുവദിച്ചത്. പിന്നീട്, പ്ലാന്‍ പരിഷ്‌കരിക്കുകയും ഓരോ ടവറിലും 40 നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കൊണ്ട് താമസക്കാര്‍ 2012-ല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്.

ലാഭം വര്‍ധിപ്പിക്കാനും കൂടുതല്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കാനുമായി സുപ്പര്‍ടെക് ഗ്രൂപ്പ് അധികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് 2014-ല്‍ നാല് മാസം കൊണ്ട് കെട്ടിടം പൊളിച്ച് നീക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് സുപ്രീകോടതിയില്‍ എത്തിയെങ്കിലും പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയും ആവശ്യപ്പെടുകയായിരുന്നു.

Content Highlights: Noida Twin Towers Set For Demolition Blast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented