നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു | VIDEO


മരട് ഫ്‌ളാറ്റ് പൊളിക്കലിന് നേതൃത്വംനല്‍കിയ മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനംനടത്തിയത്.

1. നോയിഡയിലെ ഇരട്ട ടവർ | Photo - PTI 2. നിയന്ത്രിത സ്‌ഫോടത്തിലൂടെ ടവറുകൾ തകർത്തപ്പോൾ | Photo - ANI

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്പനി ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നിര്‍മിച്ച ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30-ന് നിലംപതിച്ചത്. 3700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.

മരട് ഫ്‌ളാറ്റ് പൊളിക്കലിന് നേതൃത്വംനല്‍കിയ മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനംനടത്തിയത്. മരട് ഫ്‌ളാറ്റിനുപുറമേ തെലങ്കാനയിലെ പഴയ സെക്രട്ടേറിയറ്റും സെന്‍ട്രല്‍ ജയിലും ഗുജറാത്തിലെ പഴയ മൊട്ടേര സ്റ്റേഡിയവും എഡിഫിസ് പൊളിച്ചിട്ടുണ്ട്.

നൂറുമീറ്ററിനുമേലെ പൊക്കമുള്ള ഈ കെട്ടിടസമുച്ചയത്തിന് ഡല്‍ഹിയിലെ കുത്തബ്മിനാറിനെക്കാള്‍ ഉയരമുണ്ടായിരുന്നു. തൊള്ളായിരം ഫ്‌ളാറ്റുകളടങ്ങിയ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവര്‍. 2009-ലും 2012-ലുമാണ് നോയ്ഡ അതോറിറ്റി ടവറിന് അനുമതി നല്‍കിയത്. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. 2014 ഏപ്രിലില്‍ ഇരട്ട ടവര്‍ അനധികൃത നിര്‍മിതിയാണെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി, ഇത് പൊളിച്ചുനീക്കണമെന്ന് വിധിച്ചു.

Content Highlights: Noida twin tower demolition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented