നോയിഡയിലെ സ്മോഗ് ടവർ
ന്യൂഡല്‍ഹി: നോയിഡയിലെ ആദ്യ സ്മോഗ് ടവര്‍ പ്രവര്‍ത്തനക്ഷമമായി. 20 മീറ്റര്‍ ഉയരമുള്ള ആന്റി സ്മോഗ് ടവര്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കവര്‍ചെയ്യും. ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായു മലിനീകരണം വിഷാംശത്തില്‍ എത്തിയിട്ടുണ്ടെന്നും മലിനമായ വായു ശുദ്ധീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നോയിഡ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെ മോശം സ്ഥിതിയിലാണ് നിലവിലെ നോയിഡയിലെ അന്തരീക്ഷ സ്ഥിതി.
ടവറിന്റെ അറ്റക്കുറ്റ പണികള്‍ക്കായി പ്രതിവര്‍ഷം 37 ലക്ഷം രൂപ മാറ്റിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ്യു) വഴി സ്വരൂപിച്ച സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ടവര്‍ നിര്‍മ്മിച്ചത്. പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയത്.
രാജ്യ തലസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വായുമലിനീകരണം കണത്തിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 21 വരെ 'വര്‍ക്ക് ഫ്രം ഹോം' വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളും 21 വരെ നിരോധിച്ചു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി ആയിരം സ്വകാര്യ സി.എന്‍.ജി. ബസുകള്‍ വാടകയ്ക്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..