'പശുവിനെ പോലെ ആരും പന്നിയെ ആരാധിക്കുന്നില്ല'; അസമിൽ പന്നി നിരോധിക്കണമെന്നതിനെതിരെ ബി.ജെ.പി. എം.പി.


മുസ്ലിം പള്ളികളുടെ 500 മീറ്റർ ചുറ്റളവിൽ പന്നിയിറച്ചി വിൽക്കാൻ പാടില്ലെന്ന ബിൽ സംസ്ഥാന സർക്കാർ കൊണ്ടുവരണമെന്നായിരുന്നു കോൺഗ്രസ് എം.പി. ആവശ്യപ്പെട്ടത്.

ദിലീപ് സൈക്കിയ | Photo: PTI

ന്യൂ ഡൽഹി: പശുവിനെ ആരാധിക്കുന്നത് പോലെ ആരും പന്നികളെ ആരാധിക്കുന്നില്ലെന്നും പന്നി നിരോധനം ആവശ്യമില്ലെന്നും അസമിലെ ബി.ജെ.പി. എം.പിയും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയുമായ ദിലീപ് സൈക്കിയ. അസമിലെ ബർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപി അബ്ദുൾ ഖാലിക്കിന് മറുപടിയുമായാണ് ദിലീപ് സൈക്കിയ രംഗത്തെത്തിയത്.

മുസ്ലിം പള്ളികളുടെ 500 മീറ്റർ ചുറ്റളവിൽ പന്നിയിറച്ചി വിൽക്കാൻ പാടില്ലെന്ന ബിൽ സംസ്ഥാന സർക്കാർ കൊണ്ടുവരണമെന്നായിരുന്നു കോൺഗ്രസ് എം.പി. ആവശ്യപ്പെട്ടത്. അമ്പലങ്ങളുടെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ബീഫ് വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയത് പോലെത്തന്നെ പള്ളികളുടെ 500 മീറ്റർ ചുറ്റളവിൽ നിന്ന് പന്നിയിറച്ചി വിൽപ്പനയും നിരോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഹിന്ദു വിശ്വാസികളുമായി ബന്ധപ്പെട്ടതാണ് ഗോ മാത. അത് കൊണ്ട് തന്നെ ധാഡമ്മികപരമായി പശുക്കളുടെ കാര്യത്തിൽ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വമുണ്ട്. അസം സർക്കാർ ബീഫ് നിരോധിച്ചിട്ടെന്നും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.

Content highlights: Nobody worships pig, says Assam BJP on pork ban call

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented