'ഒരു വാക്കും നിരോധിച്ചിട്ടില്ല, ചിലത് ഒഴിവാക്കിയിട്ടുണ്ട്' വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍


ഓം ബിർള |ഫോട്ടോ:PTI

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു.

പാര്‍ലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിര്‍മാണ സഭകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; ആ അവകാശം ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല, പക്ഷേ പാര്‍ലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിര്‍ള പറഞ്ഞു.

'സന്ദര്‍ഭവും അംഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പും കണക്കിലെടുത്താണ് വാക്കുകള്‍ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങള്‍ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്.

നേരത്തെ ഇത്തരം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കടലാസ് പാഴാകാതിരിക്കാന്‍ ഞങ്ങള്‍ അത് ഇന്റര്‍നെറ്റില്‍ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ ഒരു സമാഹാരം ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1954 മുതല്‍ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണം


Content Highlights: No word has been banned, Lok Sabha Speaker Om Birla

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented