കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വിതരണംചെയ്തിട്ടില്ലെന്ന് സംഘടന; കമ്പനിക്ക് നോട്ടീസയക്കാന്‍ സര്‍ക്കാര്‍


Representative Image| Photo: Canva.com

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന ചുവപ്പുകൊടി കാണിച്ച കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍പന നടത്തിയിട്ടില്ലെന്ന് മരുന്ന് നിര്‍മാതാക്കളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ്‌
ഡ്രഗ്ഗിസ്റ്റ്. ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ പ്രസ്തുത മരുന്നുകള്‍ കയറ്റുമതി ചെയ്യുകമാത്രമാണ് ചെയ്യുന്നത്. ഉത്പാദനമോ വിതരണമോ സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചാല്‍ അത് പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നും സംഘടന വ്യക്തമാക്കി.

ഇതിനിടെ, കമ്പനിക്കെതിരേ കാരണംകാണിക്കന്‍ നോട്ടീസ് നല്‍കാന്‍ കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മരുന്നിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സി.ഡി.എസ്.സി.ഒ കൂടിയാലോചനകള്‍ നടത്തിയതായും വ്യാഴാഴ്ച തന്നെ കമ്പനിക്ക് നോട്ടീസ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കമ്പനിക്കെതിരേ കേന്ദ്രസർക്കാർ നിലവില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ മരുന്ന് നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും വിഷയത്തില്‍ ഗൗരവപൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയച്ചതായും അവർ പറഞ്ഞു. ലോകാരോ​ഗ്യസംഘടന ഈ നാല് കഫ് സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് സെപ്റ്റംബര്‍ 29ന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസിജിഐ ഉടൻ തന്നെ ഹരിയാണ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തെന്നും വിശദമായ അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

ഹരിയാണ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ നാല് കഫ് സിറപ്പുകള്‍ക്കെതിരേയാണ് ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയത്. കമ്പനി പുറത്തിറക്കിയ കഫ് സിറപ്പ് ഉപയോഗിച്ചതിന് ശേഷം ഗാംബിയയില്‍ ഏതാനും കുട്ടികള്‍ മരണപ്പെട്ടതായി സംഘടന വ്യക്തമാക്കിയിരുന്നു. ഗാംബിയയില്‍ കിഡ്‌നി രോഗത്തെ തുടര്‍ന്നുണ്ടായ 66 മരണങ്ങളെക്കുറിച്ച് യുഎന്‍ സമിതി അന്വേഷണം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.

പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ നാല് മരുന്നുകള്‍ വിഷമയമായതും ഗുണനിലവാരം കുറഞ്ഞതുമാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ആരോഗ്യത്തിന് അപകടകാരികളായ ഡൈതലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അമിതമായ അളവില്‍ ഈ നാലുമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. വൃക്ക പരാജയം ഉള്‍പ്പെടെയുള്ള അനന്തരഫലങ്ങളാണ് ഈ ഘടകങ്ങള്‍ മൂലമുണ്ടാകുന്നത്. 66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ മരണത്തിൽ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയർന്നത് വൻ വിവാദമായതോടെ കമ്പനിയുടെ ഡല്‍ഹിയിലെ കോർപറേറ്റ് ഓഫീസ് പൂട്ടി. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഓഫീസ് പൂട്ടി ജീവനക്കാർ രക്ഷപ്പെട്ടത്.

Content Highlights: 'No supply in India': Chemist association on drugs by Indian firm flagged by WHO


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented