സുപ്രധാന പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രതിപക്ഷത്തെ പൂര്‍ണ്ണമായും തഴഞ്ഞു: തരൂര്‍ അടക്കം പുറത്ത് 


പ്രധാനമന്ത്രി മോദി പാർലമെന്റിൽ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സുപ്രധാന പാര്‍ലമെന്റി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നീ പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും പാടെ അവഗണിച്ചു. ക്രൂരമായ നടപടിയെന്നും ഏകാധിപത്യത്തിലേക്കുള്ള നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.

ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയെ മാറ്റി ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍.

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സമിതിയുടെ തലപ്പത്ത് നിന്ന് നീക്കി. പകരം ഏക്‌നാഥ് ഷിന്ദേ പക്ഷത്തുള്ള ശിവസേന എംപി പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു. ഈ സമിതിയുടെ ചെയര്‍മാനായിരിക്കെ തരൂര്‍ ഭരണകക്ഷി എംപിമാര്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പലതവണ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ചൈനീസ് ഏകകക്ഷി ഭരണത്തിലും റഷ്യന്‍ പ്രഭുക്കന്മാരുടെ മാതൃകയിലും പ്രധാനമന്ത്രി മോദി ആകൃഷ്ടനായതിനാലാണെന്ന് തോന്നുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള ക്രൂരമായ നടപടിയെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ് വിമര്‍ശിച്ചു.

'ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല. രണ്ടമത്തെ വലിയ പാര്‍ട്ടിയുടെ ഉള്ള രണ്ട് പദവികളും എടുത്ത് കളഞ്ഞു, ഇതാണ് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം' തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. ഇതാണ് മോദി ഇന്ത്യയെന്ന് തൃണമൂല്‍ നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.

അതേ സമയം ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍പേഴ്സണായി ജയറാം രമേശിനെ വീണ്ടും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നിലവിലുള്ള ഏക പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിയാണിത്. വാണിജ്യകാര്യ സമിതി സംബന്ധിച്ച് പുതിയ പട്ടികയില്‍ പരാമര്‍ശമില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 53 ഉം രാജ്യസഭയില്‍ 31 ഉം എംപിമാരാണ് ഉള്ളത്. തൃണമൂലിന് ലോക്‌സഭയില്‍ 23 ഉം രാജ്യസഭയില്‍ 13 എംപിമാരുണ്ട്.

അതേ സമയം ലോക്‌സഭയില്‍ 24 ഉം രാജ്യസഭയിലും പത്തും എംപിമാരുള്ള ഡിഎംകെയ്ക്ക് നിലവില്‍ രണ്ട് സമിതികളുടെ അധ്യക്ഷ പദവികളുണ്ട്. തിരുച്ചി ശിവ വ്യവസായ സമിതിയുടേയും കനിമൊ
ഴി ഗ്രാമവികസന-പഞ്ചായത്ത് രാജ് സമിതിയുടേയും തലപ്പത്തുള്ളവരാണ്.

സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിനെ മാറ്റി ആരോഗ്യ-കുടുംബ ക്ഷേമ സമിതിയുടെ ചെയര്‍മാനായി ബിജെപി രാജ്യസഭാ എംപി ഭുവനേശ്വര്‍ കലിതയേയും നിയമിച്ചു. ഭക്ഷ്യ വിഭവങ്ങളുമായി സംബന്ധിച്ച പാനലിന്റെ അധ്യക്ഷയായി ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി വരും. വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നീ വിഷയങ്ങളില്‍ അവരുടെ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ വിവേക് ഠാക്കൂറും അധ്യക്ഷനാകും.

ഭവന-നഗരകാര്യ സമിതിയെ നയിക്കാന്‍ ജഗദാംബിക പാലിനെ ഒഴിവാക്കി ജെഡിയുവിന്റെ രാജീവ് രഞ്ജന്‍ ലാലന്‍ സിങിനെ നിയമിച്ചു. ഊര്‍ജ സമിതിയുടെ അധ്യക്ഷ പദം ജഗദാംബിക പാലിന് നല്‍കുകയും ചെയ്തു.

ബിജെപി നേതാക്കള്‍ തലപ്പത്തുള്ള പാനലുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ജയന്ത് സിന്‍ഹ ധനകാര്യ സമിതിയുടെയും ജുവല്‍ ഓറം പ്രതിരോധ സമിതിയുടെയും പി പി ചൗധരി വിദേശകാര്യ സമിതിയുടെയും തലവനായി തുടരും. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതി എന്നിവ സംബന്ധിച്ച സമിതിയുടെ അധ്യക്ഷനാവും.


Content Highlights: No seat for Opposition at helm of key Parliamentary committees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented