ആഭ്യന്തര സര്‍വീസ് നിര്‍ത്തുമ്പോള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് ഇന്‍ഡിഗോ


ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് റദ്ദാക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് ഇന്‍ഡികോ. കൊറോണ വൈറസ് വ്യാപനം തടയാനായി ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുന്നത്.

താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കുന്നതോടെ ജോലി ചെയ്യാന്‍ സാധിക്കാതെ അവധിയെടുക്കുന്ന ആരുടെയും ശമ്പളം കമ്പനി വെട്ടിക്കുറക്കില്ല. ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റൊണോജോയ് ദത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത കുറച്ച് ആഴ്ചകളില്‍ വരുമാനത്തെക്കാള്‍ കൂടുതലായിരക്കും നമ്മുടെ ചെലവ്‌. പണം കരുതലോടെ ചെലവാക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. കമ്പനിയുടെ കരുതല്‍ ധനമാണ് ശമ്പളത്തിനായി ഉപയോഗിക്കുക. നിലവിലെ പ്രതിസന്ധി ഘട്ടം തരണം ചെയ്ത ശേഷം ഈ കരുതല്‍ ധനം വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ച് പരിശ്രമിക്കണമെന്നും റോണോജോയ് ജീവനക്കാരോട് പറഞ്ഞു.

content highlights; No salary deduction during domestic flights suspension period, IndiGo tells staff

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented