Image: NDTV
ഗുവഹാത്തി: ലോക്ക്ഡൗണിനിടെ വിഷപ്പാമ്പിനെ ഭക്ഷണമാക്കി ഒരു സംഘം ആളുകള്‍. അരുണാചല്‍പ്രദേശിലാണ് സംഭവം. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവര്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ മൂന്ന് പേര് ചത്ത രാജവെമ്പാലയെ തോളിലിട്ട് നില്ക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാന്‍ വാഴയിലകള്‍ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്.
കോവിഡ്-19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം പ്രദേശത്തെ പത്തായപ്പുരകളില്‍ അരിയോ മറ്റ് ധാന്യങ്ങളോ ശേഷിക്കുന്നില്ലെന്നും വിശപ്പകറ്റാന്‍ കാട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് തേടി പോയപ്പോള്‍ കിട്ടിയത് പാമ്പിനെയാണെന്നും സംഘത്തിലൊരാള്‍ പറയുന്നുണ്ട്.
വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നയിനമാണ് രാജവെമ്പാല. രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ്.
വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി പാമ്പിനങ്ങള്‍ അരുണാചല്‍ പ്രദേശിലുണ്ട്. ഒരു കൊല്ലത്തിനിടെ രണ്ട് പുതിയയിനം പാമ്പുകളെ ഇവിടെ കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..