സ്വകാര്യതയുടെ പേരില്‍ ഇളവില്ല, DNA പരിശോധനയ്ക്ക് വിധേയനാകണം- മലയാളി വിമുക്തഭടനോട് സുപ്രീം കോടതി 


ബി. ബാലഗോപാല്‍ മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: AP

ന്യൂഡല്‍ഹി: പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്തഭടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില്‍ ഡി.എന്‍.എ. പരിശോധനയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കരസേനയിലെ ഹവീല്‍ദാര്‍ മേജര്‍ തസ്തികയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശിയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം സ്വദേശിനിയായ യുവതി, തന്റെ മകളുടെ പിതാവ് ഈ വിമുക്ത ഭടന്‍ ആണെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കോട്ടയം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. സത്യം കണ്ടെത്താന്‍ ഡി.എന്‍.എ. പരിശോധന അനിവാര്യമാണെന്ന നിലപാടാണ് ഹൈക്കോടതിയും സ്വീകരിച്ചത്.

Also Read

ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസ്: ...

പോക്‌സോ കേസ്: കാണാതായ അതിജീവിതയെ ഗുരുവായൂരിൽ ...

എന്നാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വിമുക്തഭടന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ശ്രീറാം പ്രാക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു. പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് സ്വകാര്യത മൗലിക അവകാശം ആണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഡി.എന്‍.എ. പരിശോധനാ വിഷയത്തില്‍ ഈ വാദം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

1999-ല്‍ വിമുക്ത ഭടനുമായി തന്റെ വിവാഹം ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടന്നുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ അക്കാലത്ത് കാര്‍ഗില്‍ യുദ്ധം നടന്ന സമയം ആയതിനാല്‍ കരസേനയില്‍ ആര്‍ക്കും അവധി ലഭിക്കില്ലായിരുന്നുവെന്നാണ് വിമുക്തഭടന്റെ വാദം. വിമുക്ത ഭടനുമായി സേന അനുവദിച്ച ക്വാട്ടേഴ്‌സില്‍ താമസിച്ചിട്ടുണ്ടെന്ന് യുവതി പറയുമ്പോള്‍, അക്കാലത്ത് 25 വയസ് പൂര്‍ത്തിയാകാതിരുന്ന തനിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ നിയമ പ്രകാരം കുടുംബ സമേതം താമസിക്കാന്‍ കഴിയുന്ന ക്വാട്ടേര്‍സ് ലഭിക്കില്ലെന്നാണ് വിമുക്ത ഭടന്റെ വാദം. സുപ്രീം കോടതി ഉത്തരവോടെ തിരുവന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിമുക്ത ഭടന് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകേണ്ടി വരും.

Content Highlights: no relaxation in the name of privacy, should undergo dna test says supreme court to ex soldier

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented