മുംബൈ:  മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവന തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.  ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ ഇപ്പോഴും എന്‍.സി.പിയിലാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി-എന്‍.സി.പി സഖ്യത്തിനു കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അതിനു സാധിക്കുമെന്നും ട്വീറ്റില്‍ അജിത് പവാര്‍ വ്യക്തമാക്കിയിരുന്നു. 

അജിത് പവാറിന്റെ പ്രസ്താവന തെറ്റാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ളതാണെന്നും ശരദ് പവാര്‍ ആരോപിച്ചു.

content highlights: no question of forming an alliance with BJP says sharad pawar