ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളും- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പതിനൊന്ന് കമ്മിറ്റികളിലെ ചെയര്‍പേഴ്‌സണ്‍മാരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നു.  ഉത്തര്‍പ്രദേശില്‍ 1621 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് രോഗമുക്തി നേടുകയും 25 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു.

Content Highlights: no public gathering will be allowed in UP till june 30