വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ വ്യവസ്ഥയില്ല-കേന്ദ്രമന്ത്രി


പ്രതീകാത്മക ചിത്രം | Photo:gettyimages

ന്യൂഡല്‍ഹി: വിദേശസര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സീറ്റ് അനുവദിച്ച് നല്‍കിയ വിഷയത്തെ കുറിച്ച് പ്രതിപാദിക്കവെയാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

വിദേശത്ത് നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ സര്‍വ്വകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (NMC) അനുമതി നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍ ഭാരതി അറിയിച്ചു. മെഡിക്കല്‍ സീറ്റുകളനുവദിച്ച് നല്‍കിയ വിഷയത്തെ കുറിച്ച് കമ്മിഷന് അറിവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ മെഡിക്കല്‍ സീറ്റുകളുടെയും 85 ശതമാനം സീറ്റുകളിലേക്കും നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലെ (NEET) റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റനുവദിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എന്‍എംസിയെ സമീപിച്ചിരുന്നില്ലെന്നും സീറ്റനുവദിക്കാനുള്ള നടപടി എംഎന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ (FMGE) എഴുതാന്‍ അനുമതി നല്‍കാറില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്, യുകെ, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നല്ലാതെ മറ്റ് രാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷനില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ യുക്രൈനില്‍ തുടരുന്ന പ്രതിസന്ധി കണക്കിലെടുത്ത് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒരു തവണ ഇതില്‍ ഇളവനുവദിക്കാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരമായ രജിസ്‌ട്രേഷനായി ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ രണ്ട് കൊല്ലത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും കമ്മിഷന്‍ മുന്നോട്ടുവെച്ചു.

നിലവിലെ വ്യവസ്ഥയനുസരിച്ച് എഫ്എംജിഇ എഴുതുന്ന വിദേശീയരായ വിദ്യാര്‍ഥികള്‍ പരിശീലനവും പ്രവേശനം ലഭിക്കുന്ന സര്‍വ്വകലാശാലകളില്‍ ഒരു കൊല്ലത്തെ ഇന്റേര്‍ഷിപ്പും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനുശേഷം വീണ്ടും ഒരുകൊല്ലത്തെ ഇന്റേണ്‍ഷിപ്പ് കൂടി ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരമായുള്ള പ്രാക്ടീസിന് രജിസ്റ്റര്‍ ചെയ്യാനാവൂ. കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

Content Highlights: Foreign medical students, Indian universities, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented