ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

2016ലാണ് 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല. 2018 ല്‍ 10 രൂപയുടെയും 50 രൂപയുടെയും 200 രൂപയുടെയും പുതിയ കറന്‍സികള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019ല്‍ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു.

content highlights: No Plans of Withdrawing Old 100 Rupees Notes, tweets RBI