ആശങ്ക ചര്‍ച്ചചെയ്തില്ല, ആക്രമണം തടുക്കാന്‍ നേതൃത്വം തയ്യാറായില്ല: തുറന്നടിച്ച് കപില്‍ സിബല്‍


photo PTI

ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്കയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍. കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടെഴുതിയ കത്തില്‍ ഒപ്പിട്ട 23 നേതാക്കളിലൊരാളായ കപില്‍ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്‌.

ബിജെപി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ആരോപിക്കുന്നുണ്ട്.' ഞങ്ങള്‍ എന്താണ് വേണ്ടത്. ഞങ്ങളുടെ (പാര്‍ട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനെ ആര്‍ക്കാണ് എതിര്‍ക്കാനാവുക' കപില്‍ സിബല്‍ ചോദിച്ചു.

' ഈ രാജ്യത്തെ രാഷ്ട്രീയം, ഞാന്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്‌. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളാനുള്ള മനസ്സും അതായത് കേള്‍ക്കാനും ചര്‍ച്ചയ്ക്കുള്ള വേദി. അതായിരിക്കണം രാഷ്ട്രീയം' അദ്ദേഹം പറഞ്ഞു.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. ഞങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുകയും വേണമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

എന്നാല്‍ ഞങ്ങള്‍ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കില്‍ അത് സ്വന്തം കാരണത്താല്‍ അകന്നു നില്‍ക്കുന്നതിന്റെ ഒരു ഉദാഹരണമാണ്. അതാണ് സംഭവിച്ചത്. കത്തില്‍ പ്രതിഫലിച്ചിട്ടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രവര്‍ത്തക സമതിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഞങ്ങളെ വിമതര്‍ എന്ന് വിളിക്കുന്നുവെന്നും സിബല്‍ അഭിമുഖത്തില്‍ പറഞ്ഞു.

'കത്ത് ചര്‍ച്ചയ്‌ക്കെടുത്തില്ലെങ്കിലും യോഗത്തില്‍ ഞങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിരുന്നു. നേതൃത്വമടക്കം ഇത് കോണ്‍ഗ്രസില്‍ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് അങ്ങനെ വിളിച്ചവരോട് പറഞ്ഞില്ല. ഞങ്ങളുടെ കത്ത്, അതിന്റെ എല്ലാ ഭാഗങ്ങളും വളരെ പരിഷ്‌കൃത ഭാഷയിലാണ് പ്രകടിപ്പിച്ചത്'

'രാജ്യത്തുടനീളമുള്ള ആളുകള്‍ കോണ്‍ഗ്രസുകാരാണെങ്കിലും അല്ലെങ്കിലും ഞങ്ങളുയര്‍ത്തിയ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതിനാല്‍ വ്യക്തമായും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ വിലമതിക്കുന്ന ഒരു പൊതുവികാരമുണ്ട്' കപില്‍ സിബല്‍ പറഞ്ഞു.

Content Highlights: ‘No one stepped in when we were attacked-Kapil Sibal-congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented