
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ മാര്‍ഗരേഖ പുതുക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.). കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്ക്കും ഇനി മുതല്‍ പരിശോധന നടത്തേണ്ടതില്ല. പകരം പ്രായമായവര്‍ക്കും അനുബന്ധ രോഗാവസ്ഥയുള്ളവര്‍ക്കും മാത്രം പരിശോധന നടത്തിയാല്‍ മതി. ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധിക്കണം.
60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശ-വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവരും പൊണ്ണത്തടിയുള്ളവരേയുമാണ് 'അറ്റ് റിസ്ക്' പട്ടികയില്‍ പെടുത്തിയിരിക്കുന്നതെന്ന് കോവിഡ് പരിശോധിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഐ.സി.എം.ആര്. പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരം അനുസരിച്ച് പരിശോധനകള്‍ നടത്താമെന്നും ഐ.സി.എം.ആര്. വ്യക്തമാക്കി.
അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാര്‍ഗരേഖയില്‍ പറയുന്നു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ, ശസ്ത്രക്രിയ അല്ലെങ്കില്‍ ശസ്ത്രക്രിയേതര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം പരിശോധന നടത്താന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Content Highlights: No need to test contacts of Covid patients unless identified as high-risk, says ICMR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..