പ്രതീകാത്മക ചിത്രം| Ajit Solanki| AP
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കണ്ടെത്തുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് താല്‍പര്യപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പടിയോ ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയിരുന്നത്.
ഡല്‍ഹിയില്‍ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കുകയും കോവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ച ഫോം പൂരിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിച്ചു.
ഡല്‍ഹിയില്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കോടതി വിലയിരുത്തി. സ്വമേധയാ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദിവസത്തില്‍ 2000 പരിശോധനകള്‍ നടത്തണമെന്നും കോടതി സ്വകാര്യ ലാബുകളോട് ആവശ്യപ്പെട്ടു. ഡല്‍ഹി സര്‍ക്കാറിന് പ്രതിദിനം 12,000 പരിശോധനകള്‍ നടത്താനുള്ള ശേഷിയാണുള്ളത്.
കോവിഡ് -19 പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.
Content Highlights: No Need for Doctor's Prescription for Covid-19 Testing in Delhi, Says Kejriwal after HC's Order
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..