'ലോകം എന്ത് പറഞ്ഞാലും സാരമില്ല' സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക


ഖാർഗെയുടെ സ്ഥാനരോഹണ ചടങ്ങിൽ സോണിയയും രാഹുലും പ്രിയങ്കയും |ഫോട്ടോ:PTI

ന്യൂഡല്‍ഹി: 'അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല, എനിക്കറിയാം സ്‌നേഹത്തിന് വേണ്ടിയാണ് നിങ്ങള്‍ എല്ലാം ചെയ്തതെന്ന്' കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറിയതിന് തൊട്ടുപിന്നലെ മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ സോണിയ തന്റെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രുയമായ രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടയോടൊപ്പമാണ് പ്രിയങ്ക സ്‌നേഹാര്‍ദ്രമായ വാക്കുകള്‍ കുറിച്ചത്.



'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്ക് നല്‍കിയ സ്നേഹവും ആദരവും എനിക്ക് അഭിമാനകരമാണ്, എന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാന്‍ ഇത് അനുഭവിക്കും' ഖാര്‍ഗെയ്ക്ക് അധ്യക്ഷ പദം കൈമാറുന്ന ചടങ്ങില്‍ സോണിയ പറയുകയുണ്ടായി.

24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ആദ്യമായിട്ടാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നൊരു അധ്യക്ഷ വരുന്നത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം 1998-ലാണ് സോണിയ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ തനിക്ക് വലിയ ആശ്വസാമാണുണ്ടായതെന്നായിരുന്നു സോണിയയുടെ പ്രതികരണം. 'എന്റെ കഴിവിന്റെ പരമാവധി ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്തു.. ഒരു ഭാരം എന്റെ ചുമലില്‍ നിന്നു പോയിരിക്കുന്നു' സോണിയ പറഞ്ഞു.


Content Highlights: "No Matter What World Says..." Priyanka Gandhi's Loving Post For Mother After Congress Change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented