കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുന ഖാർഗ എന്നിവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ലെന്ന് ദേശീയ അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വ്യക്തി താത്പര്യത്തിന് അതീതമായി കൂട്ടായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി എല്ലാവരിലേക്കും എത്തണമെന്നും ചിന്തന്‍ ശിബിരത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തുവെന്ന് പറഞ്ഞ സോണിയ ഗാന്ധി പാര്‍ട്ടി നമുക്കായി നല്‍കിയതിന് തിരികെ നല്‍കാനുള്ള സമയമാണിതെന്നും പറഞ്ഞു. ചിന്തന്‍ ശിബിരത്തെ വഴിപാടായല്ല കാണേണ്ടതെന്നും സോണിയ വിമര്‍ശിച്ചു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ചിന്തന്‍ ശിബിരം മാറണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ട്ടി വേദികളില്‍ ആത്മവിമര്‍ശനം ആവശ്യമാണ്. എന്നാല്‍ ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചല്ല വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ത്വരിതഗതിയിലുള്ള പുനരുജ്ജീവനത്തിന് ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും ഉറപ്പാക്കാന്‍ നേതാക്കളുടെ സഹകരണം തേടണമെന്നും യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
Content Highlights: "No Magic Wands": Sonia Gandhi Ahead Of Congress Brainstorming Retreat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..