ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേരളത്തില്‍ രണ്ട് കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ബെന്നി ബെഹ്നാന് എംപിക്ക് നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്ത് രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടന്നു വരവേയാണ് പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പമാണ് കേരളത്തില്‍ ലൗ ജിഹാദ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട രണ്ടുകേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്കിയ മറുപടിയില്‍ പറയുന്നു. ലൗ ജിഹാദിന് നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു.
Content Highlights: no love jihad cases reported in Kerala; Centre told in Loksabha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..