ബെംഗളൂരു ഈദ് ഗാഹ് മൈതാനിയില്‍ ഗണേശചതുര്‍ത്ഥി ആഘോഷം വേണ്ട; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്


കഴിഞ്ഞ 200 വർഷക്കാലമായി ഈദ് ഗാഹ് മൈതാനിയിൽ മറ്റൊരു മതത്തിന്റേയും ആഘോഷങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് വഖഫ് ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു.

ഈദ് ഗാഹ് മൈതാനം | Photo: pics4news

ന്യൂഡൽഹി: ബെംഗളൂരുവിലെ ഈദ് ഗാഹ് മൈതാനിയിൽ തത്കാലം ഗണേശചതുർത്ഥി ആഘോഷം നടത്തരുതെന്ന് സുപ്രീം കോടതി. കർണാടക വഖഫ് ബോർഡിന്റെ ഹർജിയിൽ സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗണേശചതുർത്ഥിക്ക് ഒരു ദിവസം ബാക്കിനിൽക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

ഈദ് ഗാഹ് മൈതാനത്ത് ഗണേശചതുർത്ഥി ആഘോഷം നടത്താമെന്ന് കർണാടക ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്തൽ കെട്ടുന്നതടക്കമുള്ള പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വഫഖ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ 200 വർഷക്കാലമായി ഈദ് ഗാഹ് മൈതാനിയിൽ മറ്റൊരു മതത്തിന്റേയും ആഘോഷങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് വഖഫ് ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു. തുടർന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ആദ്യം സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്. എന്നാൽ ജഡ്ജിമാർക്ക് സമവായത്തിലെത്താൻ സാധിക്കാത്തതോടെ കേസ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എഎസ് ഓഖ, എംഎം സുന്ദരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

രണ്ട് ദിവസത്തേക്ക് പ്രദേശം അനുവദിച്ചുനൽകണമെന്നും സ്ഥിരമായി ഒരു നിർമ്മിതിയും ഉണ്ടാക്കില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഉത്തർപ്രദേശിൽ ബാബരി മസ്ജിദ് കേസിലും ഇത്തരത്തിൽ ഒരു ഉറപ്പു നൽകിയിരുന്നെന്നും എന്നാൽ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്നും ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാമെന്ന ധാരണ നൽകരുതെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു.

Content Highlights: No Ganesh Festival At Bengaluru's Idgah Maidan After Supreme Court Order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented