ദീപാവലി: ഗുജറാത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ച പിഴയില്ല; പകരം പൂക്കള്‍


ഇളവ്‌ ഒക്ടോബര്‍ 27 വരെ

പ്രതീകാത്മക ചിത്രം | AP

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗുജറാത്തില്‍ ഏഴു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല. വെള്ളിയാഴ്ചയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 27 വരെ പിഴ ഈടാക്കില്ലെന്നാണ് പ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്ന് സംഘവി അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയോ ഹെല്‍മെറ്റ് ഇല്ലാതെയോ ആരെയെങ്കിലും കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പോലീസ് പിഴ ഈടാക്കില്ല. പകരം അവര്‍ക്ക് പൂക്കള്‍ നല്‍കും. 'ഇതിനര്‍ഥം നിങ്ങള്‍ നിയമലംഘനങ്ങള്‍ നടത്തണമെന്നല്ല. എന്നാല്‍, തെറ്റ് ചെയ്താല്‍ പിഴ ഈടാക്കില്ല'- ജനങ്ങളെ അഭിസംബോധന ചെയ്യവെ മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപ്രിയ നടപടിയെന്നാണ് സംഘവി ഇതിനെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി. സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനമുയരുന്നുണ്ട്.

Content Highlights: No fine for traffic rule violations in Gujarat during Diwali

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented