രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും |ഫോട്ടോ:ANI
ജാംനഗര്‍: ഗുജറാത്തില്‍ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ശ്രദ്ധേയമായി മാറുകയാണ് ജാംനഗര്‍ നോര്‍ത്ത് മണ്ഡലം. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
റിവാബയ്ക്കായി രവീന്ദ്ര ജഡേജ പ്രചാരണത്തിനിറങ്ങിയെങ്കിലും ഭര്‍ത്താവിന്റെ കുടുംബം ഒന്നടങ്കം എതിര് സ്ഥാനാര്‍ഥിക്ക് പിന്നാലെയാണ്. ഏതെങ്കിലും തരത്തിലുള്ള കുടുംബ പ്രശ്നമാണോ ഇത്തരമൊരു സാഹചര്യത്തിലേക്കെത്തിച്ചതെന്ന ചോദ്യങ്ങള്‍ക്ക് റിവാബയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരു ബുദ്ധിമുട്ടും പ്രശ്നങ്ങളും ഇല്ല. ഒരേ കുടുംബത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവര്‍ ഉണ്ടാകാം'വോട്ട് രേഖപ്പെടുത്തിയ ശേഷം റിവാബ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജാംനഗറിലെ ജനങ്ങളെ എനിക്ക് വിശ്വാസമുണ്ട്. മൊത്തത്തിലുള്ള വികസനത്തിലാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബിജെപി ഇത്തവണ വന്‍ഭൂരിപക്ഷം നേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജഡേജയുടെ സഹോദരി നയനബ ജഡേജ ജാംനഗറിലെ കോണ്‍ഗ്രസ് നേതാവാണ്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിപേന്ദ്രസിങ് ജഡേജയുടെ പ്രധാന പ്രചാരകരില്‍ ഒരാളാണ് നയനബ. രവീന്ദ്ര ജഡേജയുടേയും നയനബയുടേയും പിതാവും റിവാബയുടെ ഭര്‍തൃപിതാവുമായ അനിരുദ്ധ് സിന്‍ഹ് ജഡേജയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്റെ മരുമകളുടെ എതിര്‍സ്ഥാനാര്‍ഥിയായ ബിപേന്ദ്രസിങിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു ഈ വീഡിയോ. ബിപേന്ദ്രസിങ് തനിക്ക് സഹോദരനെ പോലെയാണ് രജ്പുത് സമുദായാംഗങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്ത് സഹായിക്കണമെന്ന് രവീന്ദ്ര ജഡേജയുടെ പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.
രാഷ്ട്രീവും കുടുംബവും രണ്ടാണെന്നും കുടുംബത്തില്‍ പ്രശ്നമില്ലെന്നും റിവാബയെ കൂടാതെ നയനബയും പറയുന്നു.
'ബിജെപി തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു, വിലക്കയറ്റം റെക്കോര്‍ഡ് ഉയരത്തിലാണ്. ഭരണമാറ്റത്തിന്റെ ആവശ്യകത ജനങ്ങള്‍ മനസ്സിലാക്കണം, കാരണം അവര്‍ വീണ്ടും വീണ്ടും അധികാരത്തില്‍ വരുന്നത് തെറ്റായ പ്രവണതയാണ്. അങ്ങനെ വരുന്നത് കൊണ്ടാണ് അവര്‍ ഒന്നും ചെയ്യാതെ വാഗ്ദ്ധാനങ്ങള്‍ മാത്രമായി നല്‍കുന്നത്' നയനബ പറഞ്ഞു.
.jpg?$p=7ebe86f&&q=0.8)
സഹോദരനോടുള്ള തന്റെ സ്നേഹം അതേപടി നിലനില്ക്കുന്നു. തന്റെ സഹോദരി ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.എന്നാല്‍ ഒരു സഹോദരി എന്ന നിലയില്‍ അവള് നല്ലവളാണെന്നും നയനബ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ കോണ്ഗ്രസുകാനാണ്. പാര്‍ട്ടി വിഷയം വേറെ, കുടുംബം വേറെ. ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്ക്കും. വര്‍ഷങ്ങളായി തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്' ജഡേജയുടെ പിതാവ് അനിരുദ്ധ് സിന്‍ഹ് വ്യക്തമാക്കി.
മകന് എതിര്പക്ഷത്താണല്ലോ എന്ന ചോദ്യത്തിന് അവനറിയാം ഇത് പാര്‍ട്ടി പ്രശ്നമാണ് കുടുംബ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനിരുദ്ധ് സിന്‍ഹിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ജഡേജ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് മത്സരമെന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടത്. ജഡേജയുടെ സഹോദരിയും ഭാര്യയും തമ്മിലുള്ള പോരായിട്ടാണ് ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്.
ഗുജറാത്തില്‍ ഇന്ന് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജാംനഗര്‍ നോര്ത്തടക്കം 89 മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. അഞ്ചാം തിയതിയാണ് രണ്ടാം ഘട്ടം. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍.
Content Highlights: No Family Confusion-Ravindra Jadeja's Wife, BJP Candidate, Clarifies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..