
Image: ANI
അട്ടാരി: റിപ്പബ്ലിക് ദിനത്തിന് അട്ടാരി-വാഗ അതിര്‍ത്തിയില്‍ ഇത്തവണ മധുരക്കൈമാറ്റം ഉണ്ടായില്ല. സാധാരണ റിപ്പബ്ലിക് ദിനത്തില്‍ പാക് റേഞ്ചേഴ്സിന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മധുരം കൈമാറുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം പാകിസ്താന് സ്വാതന്ത്ര്യ ദിനത്തിനും ഇരുസേനകളും മധുരം കൈമാറിയിരുന്നില്ല.
വര്‍ഷങ്ങളായി ഇരുരാജ്യങ്ങളുടെയും ദേശീയവും മതപരവുമായ ആഘോഷങ്ങള്‍ക്ക് അതിര്‍ത്തിയില്‍ പരസ്പരം മധുരം കൈമാറുന്ന പാരമ്പര്യം ഇന്ത്യന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരും പാക് റേഞ്ചേഴ്സും പിന്തുടരുന്നതാണ്.
Content Highlights: No exchange in sweets between BSF and Pak rangers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..