കോണ്‍ഗ്രസ് പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല; മുഴുവൻ അംഗങ്ങളെയും ഖാർഗെ നാമനിർദേശം ചെയ്യും


1 min read
Read later
Print
Share

മല്ലികാർജുൻ ഖാർഗെ | Photo: Mathrubhumi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി (കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി)യിലേക്ക് തിരഞ്ഞെടുപ്പ് നടക്കില്ല. പകരം, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. പ്രവര്‍ത്തക സമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്താന്‍ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചെന്ന് കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

അതേസമയം, പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പു വേണ്ടെന്നും പകരം നാമനിര്‍ദേശം മതിയെന്നുമുള്ള തീരുമാനം ഐകണ്‌ഠ്യേനയുള്ളതല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. അജയ് മാക്കന്‍, അഭിഷേക് മനു സിങ്‌വി, ദിഗ്‌വിജയ് സിങ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പു വേണമെന്ന അഭിപ്രായം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നോട്ടുവെച്ചെന്നാണ് വിവരം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണെങ്കിലും തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശവും സിങ്‌വി ഉയര്‍ത്തി.

പാര്‍ട്ടി മുന്‍അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാനുള്ള അന്തരീക്ഷം ഒരുക്കാനും തീരുമാനങ്ങളില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും ഉണ്ടാകാതിരിക്കാനുമാണ് ഇവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അതേസമയം, 2024-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളില്‍ മൂവരും പങ്കെടുക്കും. ഛത്തീസ്ഗഢിലെ റായ്പുരില്‍ മൂന്നുദിവസങ്ങളിലായാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്നത്.

Content Highlights: no election to congress working committee kharge will nominate all members

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul

പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ ലഗേജ് ചുമന്ന് രാഹുല്‍ ഗാന്ധി, വീഡിയോ വൈറല്‍; നാടകമെന്ന് ബി.ജെ.പി

Sep 21, 2023


rajasthan

2 min

സ്വന്തം തട്ടകത്തിലെ BJP യാത്രയില്‍ നിന്ന് വിട്ടുനിന്നു; പിന്നാലെ വസുന്ധര രാജെ ഗഹ്‌ലോത്തിനെ കണ്ടു

Sep 23, 2023


justin trudeau modi

1 min

നിജ്ജര്‍ വധം; ആരോപണങ്ങള്‍ ആഴ്ചകള്‍ക്കുമുന്നേ ഇന്ത്യയെ അറിയിച്ചെന്ന്‌ ജസ്റ്റിന്‍ ട്രൂഡോ

Sep 23, 2023


Most Commented