മൂന്ന് സിനിമകള്‍ 120 കോടി നേടിയത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന്റെ തെളിവ് - രവിശങ്കര്‍ പ്രസാദ്


വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തള്ളിക്കളയാൻ മൂന്ന് സിനിമകളുടെ വരുമാനം ഉദ്ധരിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്.

രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്‌തെന്ന് സിനിമ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

"തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് തെറ്റാണ്. ഞാൻ നിങ്ങൾക്ക് നൽകിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോർട്ടിലില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്", അദ്ദേഹം പറഞ്ഞു.

Content Highlights: No economic slowdown as 3 movies earned Rs 120 crore on Oct 2-Ravi Shankar Prasad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented