ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് വ്യാജ ആരോപണം; യുവാവിന്റെ വിവാഹമോചന അപേക്ഷ തള്ളി


ഭാര്യ വിചിത്ര സ്വഭാവക്കാരി ആയിരുന്നെന്നും തന്നോടോ കുടുംബാംഗങ്ങളോടോ ശരിയായവിധം പെരുമാറാറില്ലെന്നും യുവാവ് പറഞ്ഞു.

പ്രതീകാത്മക ചിത്രം | PTI

മുംബൈ: ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവാവിന്റെ വിവാഹമോചന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പുണെയില്‍നിന്നുള്ള 40-കാരന്റെ അപേക്ഷയാണ് കോടതി തള്ളിയത്. 2011-ല്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നിരസിച്ച് പുണെയിലെ ഒരു കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, ഷര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്നതിന് യുവാവ് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. അതിനാല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.



2003 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ വിചിത്ര സ്വഭാവക്കാരി ആയിരുന്നെന്നും തന്നോടോ കുടുംബാംഗങ്ങളോടോ ശരിയായവിധം പെരുമാറാറില്ലെന്നും യുവാവ് പറഞ്ഞു. തന്റെ അപേക്ഷപ്രകാരം നടത്തിയ പരിശോധനയില്‍ 2005-ല്‍ ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യുവാവ് അവകാശപ്പെട്ടു. എന്നാല്‍ വാദങ്ങള്‍ ഭാര്യ നിരസിക്കുകയും എച്ച്.ഐ.വി. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് പറയുകയും ചെയ്തിരുന്നു.

Content Highlights: No Divorce For Man Who Falsely Claimed Wife Is HIV Positive: Bombay High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented