നീരാ റാഡിയക്ക് ക്ലീന്‍ ചിറ്റ്. അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയക്ക് എതിരായ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖരുമായി നീരാ റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

നീര റാഡിയ നടത്തിയ 5,800 ല്‍ അധികം ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചുവെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതിന് ശേഷമാണ് റാഡിയയ്ക്ക് എതിരെ നടന്ന പതിനാല് പ്രാഥമിക അന്വേഷണങ്ങളും അവസാനിപ്പിച്ചത് എന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

2015 ല്‍ സിബിഐ മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ തന്നെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുദ്രവെച്ച കവറിലെ ഈ റിപ്പോര്‍ട്ട് ഇത് വരെയും കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് ടാറ്റയുടെ ഹര്‍ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് 2015-ല്‍ കൈമാറിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.

അതേസമയം റാഡിയയുടെ വിവാദ ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണങ്ങളും ആയി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആണ് സിബിഐ മുദ്ര വച്ച കവറില്‍ 2015-ല്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. 2008 നും 2009 നും ഇടയില്‍ നികുതി വെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നീര റാഡിയയുടെ ഫോണ്‍ ആദായ നികുതി വകുപ്പ് ചോര്‍ത്തിയത്.

Content Highlights: No criminality found in Niira Radia tapes, CBI, Supreme Court, Radia Tapes Controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented