നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും


Photo : ANI

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയിലെ മറ്റംഗങ്ങളെ അതിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന.

എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ചൊവ്വാഴ്ചയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പുതിയ 'മഹാസഖ്യം' പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍ജെഡിയും കോണ്‍ഗ്രസും നല്‍കിയ പിന്തുയ്ക്ക് നിതീഷ് കുമാര്‍ നന്ദിയറിയിക്കുകയും ചെയ്തു.

2013 വരെ ബിജെപിയുമായി മികച്ച ബന്ധമായിരുന്നു ജനതാദളും നിതീഷും പുലര്‍ത്തിയിരുന്നത്. 2015 ല്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിച്ചു. 2017 ല്‍ നിതീഷ് 'മൂവര്‍സഖ്യ'ത്തില്‍ നിന്ന് വേര്‍പിരിഞ്ഞു. മന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ അഴിമതി അനുവദിക്കാനാവില്ലെന്നായിരുന്നു നിതീഷിന്റെ വാദം.

ബിജെപിയുമായുള്ള സഖ്യം പെട്ടെന്നൊഴിവാക്കിയതില്‍ നിന്ന് ബിഹാറില്‍ മഹാരാഷ്ട്ര മോഡല്‍ ആവര്‍ത്തിച്ചേക്കാമെന്നുള്ള തോന്നലും നിതീഷില്‍ ശക്തമായിരുന്നുവെന്ന് വേണം കരുതാന്‍. തന്നെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ശക്തമാക്കുന്നതിന് മുമ്പ് തന്നെ നിതീഷ് ബിജെപി കൂട്ടുകെട്ട് ഉപേക്ഷിക്കുകയും മറ്റ് പ്രതിപക്ഷകക്ഷികളോടൊപ്പം ചേര്‍ന്ന് തന്റെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.

Content Highlights: Nitish Kumar, Bihar CM, Tejashwi Yadav, Malayalam News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented