Amit Shah | Photo: Sabu Scaria
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തോടുള്ള ആര്‍ത്തികൊണ്ട് നിതീഷ് ലാലു പ്രസാദ് യാദവിന്റെ മടിയില്‍ ഇരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. തന്റെ ബിഹാര്‍ സന്ദര്‍ശത്തിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാമനവമി ആഘോഷങ്ങള്‍ക്കിടെ ബിഹാറിൽ വലിയ സംഘര്‍ഷങ്ങൾ ഉടലെടുത്തിരുന്നു.
ജെ.ഡി.യു നേതാക്കള്‍ക്കായുള്ള എന്‍.ഡി.എ വാതിലുകള്‍ അടഞ്ഞു കഴിഞ്ഞു. ജനങ്ങള്‍ നരേന്ദ്ര മോദിയെ മൂന്നാം തവണയും തിരഞ്ഞെടുക്കുമെന്നതിനാൽ പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ മോഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. നീതീഷ് കുമാറും ലാലു പ്രസാദ് യാദവും നടക്കാത്ത സ്വപ്‌നങ്ങള്‍ക്ക് പിറകെയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇവരുടെ പാര്‍ട്ടി അധികാരത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിതീഷ് കുമാറും ലാലുപ്രസാദ് യാദവും മൂഢമായ പ്രതീക്ഷകളുമായാണ് ജീവിക്കുന്നത്. നിതീഷിന്റെ പ്രധാനമന്ത്രി മോഹം ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. സസാരമിൽ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ലാലുപ്രസാദിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ബിഹാറില്‍ കാട്ടുനീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും അമിത് ഷാ പറഞ്ഞു.
സംഘര്‍ഷമേഖലയായ സസാരമിലേക്ക് താന്‍ പോകേണ്ടതായിരുന്നുവെന്ന് ഷാ പറഞ്ഞു. എന്നാല്‍, അവിടെ ജനങ്ങള്‍ കൊല്ലപ്പെടുകയാണ്. കണ്ണീര്‍വാതക പ്രയോഗവും ഷെല്ലാക്രമണങ്ങളും അവിടങ്ങളില്‍ സംഭവിക്കുന്നു. അടുത്ത തവണ തീര്‍ച്ചയായും അവിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Nitish Kumar's hunger for power forced him to sit on Lalu Yadav's lap says amit shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..