ബി.ജെ.പി. ഇതരസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവി- നിതീഷ് 


നിതീഷ് കുമാർ | Photo: PTI

പട്ന: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

'ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ സാമ്പത്തികമായി പിന്നിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കും'. ബിഹാറിനെ കുറിച്ച് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയെ ഒരുമിച്ചുകൂട്ടാനുള്ള സാധ്യതകള്‍ ആരായാന്‍ നിതീഷ് കുമാര്‍ അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി. ഇതര സര്‍ക്കാരിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്നത് 2007 മുതല്‍ നിതീഷ് കുമാര്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ടുള്ള പ്രചാരണങ്ങളിലും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കാനും വേണ്ടി നിതീഷ് പ്രത്യേകപദവി വിഷയം ചര്‍ച്ചയിലേക്ക് കൊണ്ടുവരാറുണ്ട്.

ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടിങ് അനുപാതം 90:10 എന്നായിരിക്കും. ഇത് സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും. നിലവില്‍ പ്രത്യേക വിഭാഗത്തിലുള്‍പ്പെടുന്ന 11 സംസ്ഥാനങ്ങളാണ് രാജ്യത്തുളളത്. അരുണാചല്‍ പ്രദേശ്‌, അസം,ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പുര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ലെങ്കിലും ആസൂത്രണ കമ്മീഷന്റെ ഭാഗമായ ദേശീയ വികസന കൗണ്‍സില്‍ ആണ് ഈ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ശുപാര്‍ശ ചെയ്തത്.

14-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പദവി എന്ന ആശയം തന്നെ ഇല്ലാതായി. എന്നിരുന്നാലും, പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ചൂണ്ടിക്കാട്ടി ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Content Highlights: Nitish Kumar's Big Promise If Opposition Comes To Power In 2024


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented