ആൺസുഹൃത്തുക്കളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വിദേശവനിതകളെ പോലെയാണ് നിതീഷ്- കൈലാഷ് വിജയവർഗിയ


നിതീഷ് കുമാർ, കൈലാഷ് വിജയവർഗിയ | Photo: PTI/ ANI

ഇൻഡോർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരമാർശവുമായി ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. 'ആൺസുഹൃത്തുക്കളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാർ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

"ഞാൻ വിദേശത്തേക്ക് യാത്രപോകുമ്പോൾ ചിലർ പറയും, അവിടെയുള്ള സ്ത്രീകൾ ഏത് സമയത്തും അവരുടെ ആൺ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുമെന്ന്. ബിഹാർ മുഖ്യമന്ത്രിയും ഇതിന് സമാനമാണ്. ആരുടെ കൈയാണ് പിടിച്ചിരിക്കുന്നതെന്നും ആരുടെ കൈയാണ് വിട്ടതെന്നും അദ്ദേഹം അറിയുന്നതേയില്ല", മധ്യപ്രദേശിലെ ഇൻഡോറിൽ വിജയ്വർഗിയ പറഞ്ഞു.

നിതീഷ് കുമാർ എൻ.ഡി.എ. മുന്നണി വിട്ട് ആർ.ജെ.ഡിയും മറ്റുപ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കി അധികാരത്തിലേറിയിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന നിതീഷ് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന ആർ.ജെ.ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം.

Content Highlights: Nitish Kumar is like 'woman abroad who change their boyfriends very often': Kailash Vijayvargiya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented