'നിതീഷും സോറനും ഞാനും മറ്റുചിലരും': ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഞങ്ങളൊരുമിച്ചെന്ന് മമത


മമതാ ബാനർജി |ഫോട്ടോ:PTI

കൊല്‍ക്കത്ത: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും മറ്റു ചില നേതാക്കളും ചേര്‍ന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ മുന്നണി രൂപവത്കരിക്കാന്‍ ഒരുക്കമായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

'ഖേല ഹോബ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിക്കെതിരായ പ്രചാരണം തൃണമൂല്‍ നടത്തുന്നത്.' ഞാന്‍, നിതീഷ് കുമാര്‍, ഹേമന്ത് സോറന്‍, അഖിലേഷ് യാദവ് തുടങ്ങി നിരവധി പേര്‍ 2024ല്‍ ഒന്നിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കും. നമ്മളെല്ലാം ഒരു വശത്തും ബി.ജെ.പി മറുവശത്തുമായിരിക്കും. ബി.ജെ.പിയുടെ 300 സീറ്റുകളുടെ അഹങ്കാരം അതിന്റെ ശത്രുവായിരിക്കും. 2024ല്‍ 'ഖേല ഹോബ്' ഉണ്ടാകും' മമത പറഞ്ഞു.

ബിജെപിയുടെ ധിക്കാര സമീപനത്തില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും മമത പറഞ്ഞു. ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞത് ബംഗാള്‍ സര്‍ക്കാരാണെന്നും മമത അവകാശപ്പെട്ടു. ഝാര്‍ഖണ്ഡിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പണവുമായി ബംഗാളില്‍ പിടിയിലായിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മമതയുടെ അവകാശവാദം.

ഡല്‍ഹിയില്‍ ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് തനിക്ക് മതിയായ ക്ഷണം ലഭിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി. 'ഇന്നലെ ഒരു അണ്ടര്‍സെക്രട്ടറിയില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു, പ്രധാനമന്ത്രി വൈകിട്ട് 7 മണിക്ക് നേതാജി പ്രതിമ ഉദ്ഘാടനം ചെയ്യും, നിങ്ങള്‍ വൈകുന്നേരം 6 മണിക്ക് അവിടെ ഉണ്ടായിരിക്കണം. ഞാന്‍ അവരുടെ സേവകനാണെന്ന മട്ടിലായിരുന്നു കത്തിലെ ഭാഷ. ഒരു അണ്ടര്‍സെക്രട്ടറിക്ക് എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് എഴുതാനാകും? എന്തുകൊണ്ടാണ് സാംസ്‌കാരിക മന്ത്രി ഇത്ര വലിയ ആളായി മാറിയത്' മമത ചോദിച്ചു. അതുകൊണ്ടാണ് ഇന്ന് ഉച്ചയ്ക്ക് ഇവിടെ നേതാജിയുടെ പ്രതിമയില്‍ താന്‍ മാല ചാര്‍ത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടിയുള്ള പ്രതിമയും നവീകരിച്ച കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്ത സെന്‍ട്രല്‍ വിസതയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിഷയത്തില്‍ മമത ബാനര്‍ജിയുടെ പ്രതികരണം.

Content Highlights: Nitish Kumar, Hemant Soren and I will come together in 2024 Lok Sabha elections: Mamata


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented