നടപടി ബിജെപിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനാല്‍; അഴിമതിക്കേസില്‍ ലാലുവിനെ പിന്തുണച്ച് നിതീഷ് കുമാര്‍


നിതീഷ് കുമാറും ലാലു പ്രസാദ് യാദവും | Photo : ANI

പട്ന: റെയില്‍വേ നിയമന അഴിമതി കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലാലു പ്രസാദ് യാദവിനെ പിന്തുണച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേസില്‍ ഒന്നുമില്ലെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാലാണ് ലാലുവിനെതിരെ തിരിയുന്നതെന്നും നിതീഷ് പറഞ്ഞു.

'അഞ്ചുവര്‍ഷം മുമ്പ് ഞങ്ങള്‍ വേര്‍പിരിഞ്ഞു. അന്ന് ഞാന്‍ എല്ലാം കണ്ടിട്ടുണ്ട്, അതില്‍ യാതൊന്നുമില്ല. ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ വീണ്ടുമത് കുത്തിപ്പൊക്കിയിരിക്കുകയാണ്. അവര്‍ക്ക് തോന്നിയത് അവര്‍ ചെയ്യുന്നു, നമുക്കതിൽ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ?'- നിതീഷ് കുമാര്‍ പറഞ്ഞു.ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയുമടക്കം 16 പേര്‍ക്കെതിരെയാണ് സി.ബി.ഐ. വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. റെയില്‍വേയില്‍ നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്. യു.പി.എ. ഭരണത്തില്‍ ലാലു റെയില്‍വേ മന്ത്രിയായിരുന്ന സമയത്തെ ക്രമക്കേടിലാണ് കുറ്റപത്രം.

റെയില്‍വേ ജോലിക്കായി പട്നയിൽ ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. ലാലു റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2008-09 കാലയളവില്‍ ഭൂമി കൈക്കൂലിയായി വാങ്ങി മുംബൈ, ജബല്‍പുര്‍, കൊല്‍ക്കത്ത, ജയ്പുര്‍, ഹാജിപുര്‍ എന്നീ റെയില്‍വേ സോണുകളിലായി 12 പേര്‍ക്ക് ജോലി നല്‍കി എന്നാണ് കേസ്.

Content Highlights: Nitish Kumar, Defends, Lalu Yadav, CBI Case, railway job scam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented