'ബിജെപിയെ നീക്കി നമുക്ക്‌ രാജ്യത്തെ രക്ഷിക്കണം'; നിതീഷും ലാലുവും സോണിയയെ കണ്ടു, പുതിയ നിര്‍ദേശം


സോണിയയെ കണ്ട ശേഷം ലാലു പ്രസാദ് യാദവും നിതീഷ് കുമാറും മാധ്യമങ്ങൾക്ക് മുന്നിൽ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ സോണിയ നേതാക്കളോട് നിര്‍ദേശിച്ചു. രണ്ടു നേതാക്കളും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് തീരുമാനമെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

'നമുക്ക് ബിജെപി നീക്കം ചെയ്ത് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. അതിനായി ബിഹാറില്‍ ബിജെപിയെ ഇല്ലാതാക്കിയത് പോലെ എല്ലാവരും ഒന്നിക്കണം. ഞങ്ങള്‍ സോണിയയുമായി സംസാരിച്ചു. 10-12 ദിവസങ്ങള്‍ക്ക് ശേഷം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷം വീണ്ടും കാണാമെന്ന് അവര്‍ അറിയിച്ചു' കൂടിക്കാഴ്ചക്ക് ശേഷം ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ് ഇല്ലാതെ ഒരു സഖ്യമില്ലെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ അവര്‍ മുന്നില്‍ തന്നെയാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മേധാവികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും തങ്ങള്‍ കാണുമെന്ന് ലാലുവും നിതീഷും സോണിയയെ അറിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള തീരുമാനങ്ങള്‍ക്കും മറ്റും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിയാലോചിക്കാനാണ് സോണിയ നിര്‍ദേശിച്ചിട്ടുള്ളത്.

ഹരിയാണയില്‍ ഐഎന്‍എല്‍ഡിയുടെ പ്രതിപക്ഷ മഹാസംഗമത്തില്‍ പങ്കെടുത്ത ശേഷമാണ് നിതീഷ് കുമാര്‍ സോണിയയെ കാണാനെത്തിയത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഈ യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. ഹരിയാണയില്‍ കോണ്‍ഗ്രസിന്റെ എതിരാളികളാണ് ഐഎന്‍എല്‍ഡിയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസുമായി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അവര്‍ റാലിയില്‍ പറയുകയുണ്ടായി. എന്‍സിപി നേതാവ് ശരത് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, ശിവസേന,ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളും റാലിയില്‍ പങ്കെടുത്തിരുന്നു.

പ്രതിപക്ഷ ഐക്യശ്രമത്തിന്റെ ഭാഗമായി നിതീഷ് കുമാറും ലാലുവും തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി, ഹരിയാണയിലെ ഐഎന്‍എല്‍ഡി, ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, യുപിയിലെ ബിഎസ്പി, എസ്പി ഒഡീഷയിലെ ബിജു ജനതാ ദള്‍, ജമ്മു കശ്മീരിലെ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.

Content Highlights: Nitish and Lalu meet Sonia in Delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented