ന്യൂഡല്‍ഹി: ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ നീതി ആയോഗ് ഓഫീസ് അണുനശീകരണം നടത്തുന്നതിനായി സീല്‍ ചെയ്തു. നീതി ആയോഗ് ഓഫീസിന്റെ മൂന്നാം നിലയാണ് സീല്‍ ചെയ്തത്.
ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ യൂറോപ്പ് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും നിയമവിഭാഗത്തില്‍ ജോലി ചെയ്യുന്ന ലീഗല്‍ ഓഫീസര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രോട്ടോക്കോളിന്റെ ഭാഗമായി സിഇ വിഭാഗത്തിലെ എല്ലാ ജീവനക്കാരോടും 14 ദിവസം വര്‍ക്ക് ഫ്രം ഹോമില്‍ പോകാനും വീട്ടുനിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
Content highlights:NITI Aayog official tests positive for Covid-19