ആംബുലന്‍സ് സേവനം ഉടനടി, ഗതാഗത കുരുക്ക് വിവരങ്ങള്‍ കൈമാറും: 'ഇന്റലിജന്റ്' സംവിധാനം റെഡി


ന്യൂഡല്‍ഹി: ഡല്‍ഹി എക്‌സ്‌പ്രെസ് ഹൈവേയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പുത്തന്‍ സംവിധാനം. ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു.

പുതിയ സംവിധാനത്തിന്റെ സഹായത്തിലൂടെ അപകടം നടക്കുന്ന സ്ഥലത്തേക്ക് പത്ത് മുതല്‍ 15 മിനിറ്റ് വരെ സമയത്തിനുള്ളില്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കാന്‍ കഴിയും.

ഇന്ത്യയിലെ റോഡുകളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തോളം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ 1.5 ലക്ഷ ആളുകള്‍ കൊല്ലപ്പെടുന്നു. അത് പരിഗണിക്കുമ്പോള്‍ മെച്ചപ്പെട്ട ആധുനിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് ഗഡ്കരി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ഗതാഗതക്കുരുക്ക് കാരണം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഈ വിവരം മുന്‍കൂട്ടി അറിയിക്കാനുള്ള സൗകര്യങ്ങളുണ്ടാകും.135 കിലോമീറ്റര്‍ എക്‌സ്പ്രസ് വേയില്‍ കാറുകളുടെ പരമാവധി വേഗം 120 കിലോമീറ്ററാണ്. വിവിധ വാഹനങ്ങള്‍ക്ക് വ്യത്യസ്തമായി വേഗത അനുവദിച്ച്‌ പുഃനക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: nithin gadkari inaugrated intelligent transport system

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented