ശശി തരൂർ | PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബേ. ഇക്കാര്യം ആവശ്യപ്പെട്ട് നിഷികാന്ത് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതി.
ബി.1.617 നെ കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നുവിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിന്റെ സര്‍വ്വ സീമകളും ലംഘിക്കുന്നതാണെന്ന് നിഷികാന്ത് ആരോപിക്കുന്നു. രാജ്യത്തെ അപമാനിക്കാന്‍ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കുമെന്നും ദുബേ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തരൂരിനെ എത്രയും വേഗം അയോഗ്യനാക്കണെമെന്നാണ് നിഷികാന്ത് ദുബെയുടെ ആവശ്യം.
ലോകാരോഗ്യ സംഘടന തന്നെ അത്തരം ഒരു വകഭേദമില്ലെന്ന് പറഞ്ഞപ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും നയതന്ത്ര പരിചയവുമുള്ള തരൂര്‍,' ഇന്ത്യന്‍ വകഭേദം 'എന്ന പദം ഉപയോഗിച്ചത്.
ലോകാരോഗ്യ സംഘടന പോലും ബി.1.617 എന്നാണ് ഈ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോഴാണ് ഒരു എം.പി തന്നെ ഇന്ത്യക്കാരോട് അശാസ്ത്രീയമായ രീതിയില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. സര്‍ക്കാര്‍ ഇതിനകം തന്നെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിന്ന് ഇന്ത്യന്‍ വകഭേദം എന്ന പദം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ളപ്പോഴാണ് തരൂരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ഉണ്ടായതെന്നും നിഷികാന്ത് കത്തില്‍ ആരോപിക്കുന്നു.
Content Highlight: Nishikant Dubey wants Shashi Tharoor disqualified from Lok Sabha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..