ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും വഞ്ചിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് നിര്‍മല സീതാരാമന്‍ ബജറ്റില്‍ ശ്രദ്ധ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിര്‍മല സീതാരാമന്‍ അവരുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന എല്ലാവരേയും വഞ്ചിച്ചു. പ്രത്യേകിച്ച് എം.പിമാരെ. പെട്രോളിയവും ഡീസലും ഉള്‍പ്പടെയുളള ഒരുപാട് ഉല്പന്നങ്ങള്‍ക്ക് അവര്‍ സെസ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് എംപിമാര്‍ക്ക് യാതൊരു സൂചനകളുമുണ്ടായിരുന്നില്ല. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 4.00 രൂപയും ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകര്‍ ഉള്‍പ്പടെ, സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെയുളള ക്രൂരമായ പ്രഹരമാണ്. ഇതിനുമുമ്പില്ലാത്ത വിധം നിരാശാജനകമാണ് ബജറ്റെന്നും ചിദംബരം പറഞ്ഞു. 

 

Content Highlights: Nirmala Sitharaman paid attention only to poll bound states, says P Chidambaram