നിർമലാ സീതാരാമൻ | Photo: PTI
മുംബൈ: രാജ്യത്തെ വിപണികള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സമ്പൂര്‍ണമായി മികച്ച ഭരണനിര്‍വഹണം നടക്കുന്നതും മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക വിപണിയുമായി ഇന്ത്യ തുടരുകയാണ്, നിര്‍മല ന്യൂസ് 18-നോടു പ്രതികരിച്ചു.
അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകള്‍ മാത്രമാണുള്ളതെന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനാല്‍ ഓഹരിവിപണിയിലെ തകര്‍ച്ച അവയെ കാര്യമായി ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് മുന്‍പുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ തകര്‍ച്ച നേരിട്ടിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ എക്കണോമിക് സോണ്‍, അംബുജ സിമന്റ്‌സ് എന്നീ അദാനി ഗ്രൂപ്പ് കമ്പനികളെ ബി.എസ്.ഇയും എന്‍.എസ്.ഇയും ഹ്രസ്വകാല അഡീഷണല്‍ സര്‍വൈലന്‍സ് മെഷറിഎ.എസ്.എം.) നു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: nirmala sitharaman adani controversy investors confidence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..