
Image|PTI
ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിങ് സുപ്രിം കോടതിയെ സമീപിച്ചു. ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ മാറ്റിവെയ്ക്കണണെന്നും മുകേഷ് സിങ് സുപ്രീം കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ജനുവരി 16നാണ് മുകേഷ് സിങിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്.
തിരുത്തല്‍ ഹര്‍ജി നല്‍കാനാവശ്യമായ രേഖകള്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ ഇന്നലെ പട്യാല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ വാദം കേട്ട കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിനുള്ള പ്രതികളുടെ തന്ത്രങ്ങളാണ് ഇതെന്ന് നിരീക്ഷിച്ചു ഹര്‍ജി തള്ളുകയും ചെയ്തു.
സംഭവം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് മറ്റൊരു പ്രതിയായ പവന് ഗുപ്ത നല്കി ഹര്‍ജിയും സുപ്രിം കോടതി തള്ളിയിരുന്നു.
Content Highlights: Nirbhaya convict Mukesh moves SC challenging rejection of mercy plea by President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..