ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന് ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനുവരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു.
അതേ സമയം കേസിലെ പ്രതിയായ പവന് ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും ഇപ്പോള്‍ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവെക്കേണ്ടി വരും. ബാക്കി മൂന്ന് പേരുടേയും ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്.
മരണവാറണ്ട് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലിനിടെ നാടകീയ രംഗങ്ങള്‍ക്കാണ് പട്യാല ഹൗസ് കോടതി സാക്ഷ്യം വഹിച്ചത്. പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നും ഇനിയും നീട്ടിവെക്കരുതെന്നും നിര്‍ഭയയുടെ അമ്മ കോടതിയോട് തൊഴുകൈകളോടെ ആവശ്യപ്പെട്ടു. താന്‍ സന്തോഷവതി അല്ലെന്നും പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ സംതൃപ്തിയുണ്ടെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി കോടതിയില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: Nirbhaya Case-Trial Court Issues Fresh Death Warrants For Hanging Of 4 Convicts On March 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..